Monday, January 19, 2009

സിനിമാ റിപ്പബ്ലിക്ക്

എന്റെ ആദ്യസിനിമ ഉദാത്തവും ഗംഭീരവുമാവണമെന്ന് എനിക്കു വാശിയായിരുന്നു.

അതിനാല്‍ ബ്ലോഗുകളില്‍‌നിന്നും ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്ത ഗദ്യകവിതകള്‍ ചൊല്ലിച്ചുകൊണ്ടാണ് നായികാനായകന്‍‌മാരെ ഞാന്‍ മരം ചുറ്റിയോടിച്ചത്.

അവസാനം,

തിയറ്ററില്‍ ആളുകയറിയില്ലെങ്കില്‍ എന്റെ പോക്കറ്റില്‍ കാശുകയറില്ല എന്നോര്‍ത്തപ്പോള്‍ മാത്രം,

ഞാന്‍ കഥയും തിരക്കഥയും സംഭാഷണവും ഗിരീഷ് പുത്തഞ്ചേരിയെക്കൊണ്ട് പദ്യത്തിലെഴുതിച്ചു.

2 comments:

  1. കവിത ആസ്വദിക്കാന്‍ വലിയ പിടിയില്ല. ഈ കമന്റു കണ്ട് ആരെങ്കിലും വന്ന് ആസ്വദിക്കട്ടെ!

    ഓ.ടോ.
    ഇവിടെ കമന്റ്റ് ഫോളോ അപ്പിനു മാര്‍ഗ്ഗമൊന്നുമില്ലെ?

    ReplyDelete
  2. പാഞ്ചാലീ, എനിക്കും കവിത ആസ്വദിക്കാനറിയില്ല, അതാണല്ലോ പകരം ഒരെണ്ണം എഴുതാമെന്നു കരുതിയത് :-)

    [ഈ കമന്റ് ഫോളോ-അപ് സങ്ങതി എങ്ങനെയാണ് നടപ്പാക്കുന്നത്? അഡ്‌വാന്‍സായി പെരുത്തു നന്ദി. ഞാനിതൊക്കെ പഠിച്ചുവരുന്നേയുള്ളൂ.]

    ReplyDelete

അതാതുകമന്റിന്‌ ഉത്തരവാദി കമന്റിടുന്നയാളാണു്‌