പത്തുമുപ്പതു കൊല്ലം മുമ്പുള്ള ഒരു മാന്ഡ്രേക്ക് കാര്‍ട്ടൂണ്‍: ഗാലക്സിക്കു മൊത്തം ചക്രവര്‍ത്തിയായ മാഗ്‌നോണിന് മാന്‍ഡ്രേക് എന്തോ ഉപകാരം ചെയ്യുന്നു (എന്തുപകാരമായിരുന്നെന്ന് എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നില്ല). ഉദ്ദിഷ്ടകാര്യം നടന്ന ഉപകാരസ്മരണയ്ക്ക് മാഗ്‌നോണ്‍ മാന്‍ഡ്രേക്കിനോട് എന്തുവേണമെങ്കിലും ചോദിച്ചുകൊള്ളാന്‍ അവസരം കൊടുക്കുന്നു. അവസാനം, മാന്‍ഡ്രേക് ഒന്നും ആവശ്യപ്പെടാതിരുന്നപ്പോള്‍, മാഗ്‌നോണ്‍ കൈവെള്ളയിലൊതുങ്ങുന്ന ഒരു ഗോളാകാരത്തിലുള്ള യന്ത്രം മാന്‍ഡ്രേക്കിനു നല്‍കുന്നു. ഏതുഭാഷയിലും, ലോകത്തുള്ള എന്തിനെപ്പറ്റിയും എന്തുചോദ്യം അതിനോടുചോദിച്ചാലും അതേഭാഷയില്‍ ആ യന്ത്രത്തിനുത്തരം നല്‍കാന്‍ കഴിയും. മാന്‍ഡ്രേക്കിന്റെ വിശ്വസ്തസേവകനും, ഒരുപാടുഭാഷകള്‍ സംസാരിക്കാന്‍ കഴിവുള്ള പണ്ഡിതനുമായ ഹോജോ യന്ത്രത്തോട് പല ചോദ്യങ്ങള്‍ പല ഭാഷയില്‍ ചോദിക്കുന്നു; യന്ത്രം ഉത്തരം നല്‍കുന്നു; വായനക്കാര്‍ പുളകിതരാകുന്നു.
ഉച്ചഭക്ഷണസമയത്ത് റെസ്റ്റാറന്റിലെ മേശക്കുചുറ്റുമിരിക്കുമ്പോള്‍ ഹിന്ദി ഗാനത്തെപറ്റി ഉണ്ടായ സംശയം തീര്‍ക്കാന്‍ കൂട്ടുകാരന്‍ അവന്റെ ഐഫോണില്‍ ഹിന്ദിയില്‍ തെരഞ്ഞ് ഉത്തരം കണ്ടുപിടിച്ചപ്പോള്‍ മനസ്സില്‍ വന്നത് ആ പഴയ കഥയാണ്.
Monday, January 26, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment
അതാതുകമന്റിന് ഉത്തരവാദി കമന്റിടുന്നയാളാണു്