Thursday, April 23, 2009

ഒരു ചോദ്യം മാത്രമെന്‍...

മലയാളസിനിമകളില്‍ ഉര്‍‌ദു \സലുകള്‍ കേള്‍ക്കുന്നത് അപൂര്‍‌വ്വമാണ്‌ ("മേഘമല്‍ഹാറി"ലെ "रंगत तेरी ज़ुल्फ़ों की " എന്ന ഗ\സലിനെ മറക്കുന്നില്ല). മെഹ്‌ദി ഹസ്സന്റെ "कैसे छुपाऊं राज़-ऐ-ग़म, दीदा-ऐ-तर को क्या करूं" ആണെങ്കില്‍ വളരെ പ്രസിദ്ധമായ ഒരു ഗ\സലും.

ഒരു മലയാളസിനിമയില്‍ പ്രേമപരവശനായ നായകന്‍ ചിന്താവിഷ്ടനായി ഒരു ചാരുകസേരയില്‍ കിടക്കുമ്പോള്‍ ഈ ഗ\സല്‍ പശ്ചാത്തലത്തില്‍ കേള്‍ക്കാം. ഏതാണീ സിനിമ?

[കാര്യം 15 സെക്കന്‍ഡോളമേ ഇതു കേള്‍ക്കുന്നുള്ളുവെങ്കിലും ഗ\സല്‍ ഇഷ്ടപ്പെടുന്നവര്‍ അതു മിസ്സു ചെയ്യാനേ വഴിയില്ല.]


ക്ലൂ: മോഹന്‍‌ലാല്‍ നായകവേഷത്തിലല്ലാതെ അഭിനയിച്ച ഒരു ചിത്രം.

ഉത്തരം നാളെ.

ഓഫ് ടോപിക് : അടിയില്‍ കുത്തുള്ള ज़, क़ മുതലായ ഉര്‍ദു അക്ഷരങ്ങള്‍ മലയാളത്തിലെഴുതാന്‍ എന്തെങ്കിലും സങ്കേതങ്ങളുണ്ടോ? തത്കാലം, ഈ ബ്ലോഗില്‍ എസ്കേപ് ചിഹ്നമായ \-നെ ഇതിനുവേണ്ടി ഉപയോഗിക്കുന്നു.

6 comments:

  1. ഓഫ് ടോപ്പിക്ക് ചോദ്യത്തിനുള്ള മറുപടി: ഇത് കാളക്കാരന്‍ കാളയോടു പറയുന്ന " ക്ഷ dra....ksh ksh...." മലയാളത്തില്‍ എങ്ങിനെ എഴുതും എന്ന് ചോദിക്കുന്ന പോലെയാണല്ലോ :-)

    ReplyDelete
  2. ചോദ്യത്തിനുത്തരം: സമ്മര്‍ ഇന്‍ ബെത്‌ലഹേം. രംഗം: മഞ്ജുവാരിയരെ പ്രതീക്ഷിച്ച് സ്വന്തം മുറിയില്‍ ചാരുകസേരയിലിരിക്കുന്ന സുരേഷ്‌ ഗോപി.

    ശ്രീവല്ലഭന്‌, അതൊരു ചോദ്യം തന്നെയാണേയ്. ആ ശബ്ദത്തോടു സാദൃശ്യമുള്ള ഒന്നു കേട്ടിരിക്കുന്നത് "Gods Must Be Crazy" എന്ന പടത്തില്‍ ആ ബുഷ്‌മാന്‍ സംസാരിക്കുമ്പോഴാണ്‌‌. ക്ലിക്ക് ഭാഷകള്‍ എന്നാണ്‌ ഈ ഭാഷകള്‍ക്കു പറയുന്നതെന്നു വിക്കി. കുതിരയെ ഓടിക്കാനുള്ള ശബ്ദം ഇത്തരത്തില്‍‌പ്പെട്ടതാണെന്നു വ്യ്കതമായി അതില്‍ പറയുന്നുണ്ട്. അതുകൊണ്ട് കാള ശബ്ദവും അങ്ങനെതന്നെ എന്നു നമുക്കു കരുതാം.

    ReplyDelete
  3. ഞാനൊരു പ്രയാസമുള്ള ചോദ്യം ക്വിസ്‌ മാഷോടു ചോദിക്കട്ടെ?

    മമ്മൂട്ടി,പെട്ടി,കുട്ടി സീരിസിലെ ഒരു സിനിമയുടെ സീക്വല്‍ 20 വര്‍ഷം കഴിഞ്ഞു എടുക്കുന്നുവെന്നു വിചാരിക്കുക്കുക...

    ആരായിരിക്കും നായകന്‍?
    നായിക?
    സംവിധായകന്‍?

    ReplyDelete
  4. നാ‍യകന്‍, മമ്മൂട്ടി തന്നെ; നായിക, ശാലിനി അജിത്തിന്റെ
    (പഴയ ബേബി ശാലിനിയുടെ) മകള്‍. പിന്നെ സംവിധായിക പ്രിയംവദ തന്നെയായിക്കോളൂ! (20 വര്‍ഷം സമയം ഉണ്ടല്ലോ!)
    :)

    ReplyDelete
  5. പെട്ടി/കുട്ടിപ്പടങ്ങളില്‍ മാമാട്ടിക്കുട്ടി അല്ലാതെ വേറൊന്നും ഞാന്‍ കണ്ടിട്ടില്ല ("സ്നേഹമുള്ള സിംഹം" ഇന്നാളൊരുദിവസം റ്റീവിയില്‍ക്കണ്ടു, പക്ഷേ അതൊരു authentic കുട്ടി/പെട്ടി പടമല്ലെന്നു തോന്നുന്നു), അതുകൊണ്ട് ഞാനീക്കാര്യത്തില്‍ തികച്ചും അജ്ഞനാണ്‌.

    പാഞ്ചാലി പറഞ്ഞതുപോലെ, നായകന്‍ മമ്മൂട്ടി തന്നെയായിരിക്കും എന്നെനിക്കും തോന്നുന്നു :) ഇരുപതുകൊല്ലം കഴിയുമ്പോഴേക്കും നായികമാരുണ്ടാകുമോ മലയാളത്തില്‍?

    ReplyDelete

അതാതുകമന്റിന്‌ ഉത്തരവാദി കമന്റിടുന്നയാളാണു്‌