Saturday, April 18, 2009

വെറുതെ...

രാവായിരുന്നു
മഴയായിരുന്നു
ഒറ്റയ്ക്കായിരുന്നു

ഓര്‍‌മ്മവന്നത് ഒരു പദ്യശകലം:
"രാത്രി. മറവിയില്‍നിന്ന് നിന്റെ ഓര്‍മ്മകള്‍ എന്റെ മനസ്സിലെത്തി -
തരിശുഭൂമിയില്‍ ഒച്ചവെയ്ക്കാതെ പെട്ടെന്നു വസന്തമെത്തിയതു പോലെ;
പൊള്ളുന്ന മണല്‍‌ക്കാട്ടില്‍ ഇളംകാറ്റു മന്ദം കടന്നുവന്നതുപോലെ;
രോഗപീഡിതന്‌ അകാരണമായി ശാന്തി ലഭിച്ചപോലെ."

[പ്രശസ്ത ഉര്‍‌ദു കവി ഫയ്‌\സ് അഹ്‌മദ് ഫയ്‌\സിന്റെ അതിപ്രശസ്തമായ രചന. മലയാളത്തിലെ മൊഴിമാറ്റം:
"രാത്, യൂം ദില്‍ മേം തേരീ ഖോയീ ഹുയീ യാദ് ആയീ
ജൈസേ വീരാനേ മേം ചുപ്‌കേ സേ ബഹാര്‍ ആ ജായേ
ജൈസേ സെഹരാവോം മേം ഹോലേ സേ ചലേ ബാദ്-എ-നസീം
ജൈസേ ബീമാര്‍ കോ ബേ-വജ‌അ \കരാര്‍ ആ ജായേ"

പാകിസ്താനി ഗായിക നയ്യാരാ നൂര്‍ ഇതു മധുരമായി പാടിയത് ഇവിടെ.
]

No comments:

Post a Comment

അതാതുകമന്റിന്‌ ഉത്തരവാദി കമന്റിടുന്നയാളാണു്‌