Tuesday, April 21, 2009

ഗോംബീഷന്റെ മകന്‍

കൈപ്പള്ളിയുടെ ഗോം‌ബീഷന്‍ ബ്ലോഗ് അടച്ചു. പോസ്റ്റ് ഒഴിഞ്ഞുകിടക്കുന്നതുകണ്ടപ്പോള്‍ ഗോളടിക്കാനൊരുപൂതി :-) ഇതാ മൂന്നു ചോദ്യങ്ങള്‍ എന്റെ വക:

ചോദ്യം ഒന്ന് (വിഷയം: സിനിമ. കടുപ്പം: 1) മോഹന്‍‌ലാല്‍ ഇന്നത്തെ "വലിയ" താരമാകുന്നതിനുമുമ്പ് രണ്ടോ മൂന്നോ സീനില്‍ വരുന്ന മെലിഞ്ഞ ഒരു സഹനടനായി ഒരു സിനിമയില്‍ അഭിനയിച്ചു; ഒരു പുത്യാപ്ലയുടെ വേഷത്തില്‍. പടത്തിന്റെ പേരിന്‌ അര മാര്‍‌ക്ക്. നായകനടന്റെ പേരുകൂടി പറഞ്ഞാല്‍ മുഴുവന്‍ മാര്‍‌ക്ക്.

ചോദ്യം രണ്ട് (വിഷയം: സാഹിത്യം. കടുപ്പം: ഗൂഗിളുപയോഗിച്ചാല്‍ -5; ഇല്ലെങ്കില്‍ 2) വിശ്വസാഹിത്യത്തിലെ ഏതു കൃതിയിലാണ് താഴെക്കൊടുത്തിരിക്കുന്ന വരികള്‍ കാണാവുന്നത്?

And hearing the blare of Gigantea and the loud blast of Theodotes belonging unto the two, the combatants ejected urine and excreta. As other animals are filled with fear on hearing the voice of the roaring lion, even so became that force upon hearing those blasts. A frightful dust arose and nothing could be seen, for the sun himself, suddenly enveloped by it, seemed to have set. A black cloud poured a shower of flesh and blood over the troops all around. All this seemed extraordinary. A wind rose there, bearing along the earth myriads of stony nodules, and afflicting therewith the combatants by hundreds and thousands.
(ആംഗലേയ പരിഭാഷ)

ചോദ്യം മൂന്ന് (വിഷയം: സിനിമ. കടുപ്പം: 3) ജനപ്രിയനായകന്‍ മോഹന്‍‌ലാല്‍ ഏതു സിനിമയിലാണ്‌ വെള്ള ഇലാസ്റ്റിക്ക് ബാന്‍ഡുള്ള ഒരു പച്ച ഷഡ്ഡി ധരിച്ച് അഭിനയിച്ചത്? (ക്ലൂ: ഷഡ്ഡിധാരിയായ മോഹന്‍‌ലാലിനെ കാണിക്കുന്നതിന്‌ അടുത്ത സീനില്‍ അദ്ദേഹം ആ വീട്ടില്‍ നിന്നിറങ്ങി ഓടുന്നതാണ്‌ കാണിക്കുന്നത്.)

ഉത്തരങ്ങള്‍ നാളെ ഇതേ സമയത്ത് (അതിനുമുമ്പ് ആരും പറഞ്ഞില്ലെങ്കില്‍).

[21/04/2009 2:16pm തിരുത്തല്‍ : ചോദ്യം മൂന്നിന്റെ ക്ലൂ കൂടുതല്‍ തെളിച്ചെഴുതി. ]

8 comments:

  1. രണ്ടാമത്തെ മഹാഭാരതം - ഭീഷ്മപര്‍‌വം

    ReplyDelete
  2. അപ്പോ ഇവിടേം തുടങ്ങിയോ ഇതു്. എന്നാലിനി ഞാന്‍ ഈ വഴിയില്ല.

    ReplyDelete
  3. ചോദ്യം ഒന്ന് : സിനിമ കുറുക്കന്റെ കല്യാണം. നായകന്‍ സുകുമാരന്‍.

    ReplyDelete
  4. ചോദ്യം മൂന്നിന്റെ ഉത്തരം. മോഹന്‍ ലാല്‍ എല്ലാ ചിത്രത്തിലും വെള്ള ഇലാസ്റ്റിക്കുള്ള പച്ച ഷഡ്ഡിയാണ് ധരിക്കാറ്. അദ്ദേഹത്തിന്റെ അനുഭവക്കുറിപ്പില്‍ ഇക്കാര്യം സൂചിപ്പിച്ചുണ്ട്.

    ReplyDelete
  5. ഞാനൊന്നും കണ്ടിട്ടൂല്ല,കേട്ടീട്ടൂല്ല..

    ReplyDelete
  6. ഉത്തരങ്ങള്‍:

    ൧. ബ്രൈറ്റിന്‌ മുഴുവന്‍ മാര്‍ക്ക്. പടം "കുറുക്കന്റെ കല്യാണം"; നായകന്‍ സുകുമാരന്‍ (നായിക മാധവി). [എന്തുകൊണ്ടോ, എനിക്കിഷ്ടമായ ഒരു പടമാണ്‌; എന്നെ തല്ലല്ലേ :-)]

    ൨. ശ്രീഹരി പറഞ്ഞതു ശരി. മഹാഭാരതത്തിലെ ഭീഷ്മപര്‍‌വ്വത്തിന്റെ ഇംഗ്ലീഷ് പരിഭാഷയില്‍നിന്ന്. ഇവിടെ ലഭ്യമാണ്‌. ഇതില്‍ കൃഷ്ണന്റെ ശംഖായ പാഞ്ചജന്യം, അര്‍ജ്ജുനന്റെ ശംഖായ ദേവദത്തം എന്നിവയെ യഥാക്രമം Gigantea, Theodotes എന്നു തര്‍‌ജ്ജമ ചെയ്തിരിക്കുന്നു എന്നതിലായിരുന്നു എനിക്കു കൗതുകം തോന്നിയത്. ഈ പരിഭാഷ കിസരി മോഹന്‍ ഗാംഗുലിയുടേതാണ്‌. "രണ്ടാമൂഴ"ത്തിന്റെ അവസാനത്തില്‍ എം ടി വിശദമായിപ്പറയുന്നത് ഇതേ പരിഭാഷയെപ്പറ്റിയാണ്‌.

    ൩. മോഹന്‍ലാല്‍ (ഉറപ്പായും) പച്ചഷഡ്ഡി ഇട്ടഭിനയിച്ച ചിത്രം "ഉയരങ്ങളില്‍". ആ ചിത്രത്തില്‍ മോഹന്‍‌ലാലിനെ ആദ്യമായികാണിക്കുന്നതു തന്നെ സ്വപ്നയുടെ കിടപ്പുമുറിയിലാണ്‌. മോഹന്‍ലാല്‍ കിടക്കയില്‍ നിന്നെഴുന്നേറ്റു വസ്ത്രം ധരിക്കുമ്പോള്‍ അടിവസ്ത്രം കാണാം. അടുത്ത സീനില്‍ മോഹന്‍ലാല്‍ സ്വപ്നയുടെ വീട്ടില്‍ നിന്നിറങ്ങി ജോഗ് ചെയ്തുപോകുന്നതും കാണിക്കുന്നു.

    വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.

    ReplyDelete
  7. അതില്‍ സ്വപ്നയുടെ ഡ്രസ് എന്തായിരുന്നു?
    പടം കാണണോ?

    ReplyDelete
  8. ശ്രീഹരീ, ആ രംഗത്തില്‍ സ്വപ്ന ഇടാത്ത സാധനങ്ങള്‍ പറയാം: സാരി, ബ്ലൗസ്, അടിപ്പാവാട. നല്ല വളക്കൂറുള്ള ഭാവന (നടിയല്ല) ഉള്ളയാളല്ലേ, സിനിമ കാണാന്‍ പ്രചോദനം കിട്ടട്ടെ :-)

    ഏതായാലും, ഒരു എം ടി-ഐ വി ശശി പടമാണ്‌ - അതുകൊണ്ടു തന്നെ ഒരു മിനിമം സ്റ്റാന്‍‌ഡേര്‍‌ഡുമുണ്ട്; കണ്ടാല്‍ നഷ്ടം വരില്ല.

    ReplyDelete

അതാതുകമന്റിന്‌ ഉത്തരവാദി കമന്റിടുന്നയാളാണു്‌