ഫയ്\സിന്റെ ഒരു കവിതയില്‍, ലോകത്തെ ദുരവസ്ഥകള്‍ ഒരുപാടുകണ്ടതിനുശേഷം കാമുകന്‍ കാമുകിയോടു പറയുന്നു, എന്നില്‍നിന്നും നീ ആ പഴയ പ്രേമം പ്രതീക്ഷിക്കരുത്, ലോകം കണ്ട ഞാന്‍ പഴയ ഞാനല്ല.
ട്വിറ്ററിനെ കണ്ടെത്തിയ ബ്ലോഗെഴുത്തുതൊഴിലാളി ബ്ലോഗിനോടു പറയുന്നു, നിന്നോടെനിക്കുള്ള പ്രേമത്തിനും രൂപപരിണാമം വന്നില്ലേ എന്നു ശങ്ക; നൂറ്റിനാല്പതക്ഷരങ്ങളില്‍ സൗന്ദര്യമില്ലെങ്കിലും എളുപ്പമുണ്ടല്ലോ.
Tuesday, June 30, 2009
Subscribe to:
Post Comments (Atom)
അപ്പോ അതാണ് ഇപ്പൊ കാണാത്തത്....
ReplyDeleteഇഗ്നോറൻസ് ഈസ് ബ്ലിസ്സ്... ട്വിറ്ററിനെ കണ്ടെത്താൻ ഞാനില്ലേയ്..
ഓ ഇതാരുന്നൊ കാണാനില്ലാതിരുന്നെ.. ഞാന്‍ വിചാരിച്ചു teat ഉള്ളവരുടെ പിന്നാലെ ഗമിച്ച് വഴിതെറ്റി ഏതെങ്കിലും വനാന്തരങ്ങളില്‍ അലയുകയായിരുന്നു എന്ന്
ReplyDeleteAnyway at least you Bulls should understand that a teat is always better than a tweet.
ബ്ലോഗിനോടുള്ള പ്രേമം ചോര്‍ന്നുപോയി ഇല്ലേ? ഒന്നുകൂടെയൊന്നു് പ്രേമിച്ചുനോക്കു്.
ReplyDeleteഓരോന്നിനും അതിന്റ്റേതായ സമയമുണ്ട് സെബൂ. റ്റ്വിറ്റെര്‍ അംഗമായിട്ട് കുറെ ആയെങ്കിലും ആ വഴിക്കു പോകാറില്ല. എന്നിട്ടും എന്റെ ബ്ലോഗുവായന വളരെ കുറഞ്ഞുപോയിട്ടില്ലേ എന്ന് എനിക്കും സംശയമുണ്ട്!
ReplyDeleteഎഴുത്തുകാരി പറഞ്ഞതുപോലെ ഇനിയും ഒരങ്കത്തിനു ബാല്യമുണ്ട്! അങ്ങനെയങ്ങു ഉപേക്ഷിച്ചു പോകാതെ...!
:)
കാല്‍വിന്‍, തൊഴിലിനുശല്യം കുറവ് [മറുമൊഴിയെ അപേക്ഷിച്ച്] ട്വിറ്ററിനാവുമെന്നു കരുതി; പക്ഷേ ആ ഊഹം തെറ്റായിരുന്നു. ഇപ്പോള്‍ സത്യത്തില്‍ ട്വിറ്ററിന്റെയും പുതുമോടി പോയതുപോലെ.
ReplyDeleteഗുപ്താ, teat-ഉം, tweet-ഉം mutually exclusive അല്ലല്ലോ ;)
എഴുത്തുകാരീ, ബ്ലോഗിനോടുള്ള സ്നേഹം ചോര്‍ന്നതല്ല, ഒരുപാടു ബ്ലോഗുകളെ ഒരുപാടു സ്നേഹിച്ചപ്പോള്‍ അവയിലൊന്നും വായിക്കാന്‍ സമയമില്ലാതെപോയ കുറ്റബോധത്തില്‍ നിന്നും തുടങ്ങിയ ഒരൊളിച്ചോട്ടമല്ലേ ഇതെന്നും എനിക്കു തന്നെ തോന്നാറുണ്ട് :)
പാഞ്ചാലീ, എന്റെ ബ്ലോഗുവായന കുറഞ്ഞതു പെട്ടെന്നായിരുന്നു - കൃത്യമായിപ്പറഞ്ഞാല്‍ കൂടെ ജോലിചെയ്തിരുന്ന രണ്ടുപേരെ പെട്ടെന്നൊരുദിവസം കമ്പനിയില്‍ നിന്നും പിരിച്ചുവിട്ടപ്പോള്‍ :)
ട്വീറ്റുമ്പോള്‍ മലയാളത്തിലും കൂടി വല്ലതും ട്വീറ്റിക്കൂടേ സെബൂ
ReplyDelete