Friday, May 8, 2009

വീണ്ടും ഒരു വെള്ളിയാഴ്ച

എവിടെയോ വായിച്ച ഒരു വളിപ്പിന്റെ മലയാള സ്വാംശീകരണം:

രാമുവും, ശ്യാമുവും ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നവര്‍; എന്നും ലഞ്ചു കഴിക്കുന്നതും ഒരുമിച്ച്.

ഒരു തിങ്കളാഴ്ച രാമു ചോറും, സാമ്പാറുമാണു കൊണ്ടുവന്നത്. ചൊവ്വാഴ്ചയും, ബുധനാഴ്ചയും അതാവര്‍‌ത്തിച്ചു. വ്യാഴാഴ്ചയും ചോറും സാമ്പാറും കണ്ടപ്പോള്‍ രാമു മുറുമുറുത്തു; എങ്കിലും കഴിച്ചു.

വെള്ളിയാഴ്ചയായി. അന്നും ലഞ്ചു തുറന്നു തോന്നിയപ്പോള്‍... ചോറും സാമ്പാറും! ഒരട്ടഹാസത്തോടെ രാമു അതു വലിച്ചെറിഞ്ഞു.

അപ്പോള്‍ ശ്യാമു ചോദിച്ചു, "എടോ, തന്റെ ഭാര്യയോടു പറഞ്ഞുകൂടെ ഇതു കഴിച്ചു മടുത്തുവെന്ന്? തിങ്കളാഴ്ച മുതല്‍ വേറെ വല്ലതും തന്നുവിടാന്‍ പറയരുതോ?"

അപ്പോള്‍ രാമു: "അളിയാ, അവളും പിള്ളാരും കഴിഞ്ഞയാഴ്ച അവളുടെ വീട്ടില്‍ പോയി രണ്ടാഴ്ചത്തേക്ക്. അതുകൊണ്ടു ഞാന്‍ തന്നെയാ എന്റെ ലഞ്ചു പായ്ക്കു ചെയ്യാറ് ഇപ്പോള്‍". ;)



വെള്ളിയാഴ്ചച്ചോദ്യം (സിനിമാഗാനം)

[സിമ്പിള്‍]
ഏതു മലയാളം സിനിമാപ്പാട്ടിന്റെ ഇംഗ്ലീഷ് വിവര്‍‌ത്തനമാണ്‌ ഏകദേശം താഴെക്കൊടുത്തതുപോലിരിക്കുന്നത്?
"Spring carried a tray of flowers in her right hand. Honey was raining, and the breeze touched a group of flowers with a feather. The virgin forest trembled."

17 comments:

  1. വെള്ളിയാഴ്ചച്ചോദ്യം :

    ഇതെന്റെ വകുപ്പാണ്.

    "പൂത്താലം വലം കൈയിലേന്തീ വാസന്തം
    മധുമാരിയില്‍ സുമരാജിയില്‍
    കാറ്റിന്‍ തൂവല്‍ തഴുകി
    കന്യാവനമിളകീ...."
    I always catch these trick questions. :)

    ReplyDelete
  2. പൂത്താലം വലംകൈയ്യിലേന്തി വാസന്തം
    മധുമാരിയില്‍ സുമരാജിയെ കാറ്റിന്‍ തൂവല്‍ തഴുകി
    കന്യാവനമിളകി

    ReplyDelete
  3. തര്‍ജ്ജമ അസ്സലായി :)

    ReplyDelete
  4. പൂയ് അയല്‍ക്കാര്‍ന്‍ തോറ്റു പോയെ....

    ഓഫ് :
    വേര്‍ഡ് വെരി ഒഴിവാക്കിക്കൂടെ?

    ReplyDelete
  5. ഒരേ ടൈംസ്റ്റാമ്പുള്ള ആന്‍സ്വറുകള്‍ക്ക് ഒരേ മാര്‍ക്ക് വേണം, മൂഹും...

    ReplyDelete
  6. ടൈം സ്റ്റാമ്പില്‍ മൈക്രോസെക്കന്റു കണക്കാക്കും ;)

    ReplyDelete
  7. ആ പാട്ട് എഴുതിയവരോ പാടിയവരോ ഇങ്ങനെ ഒരു ചതി പ്രതീക്ഷിച്ച് കാണില്ല.
    :)

    ReplyDelete
  8. The virgin forest trembled." ...:).. മിസ്സായി

    എങ്കില്‍ ഒരു ശനിയാഴ്ച ചോദ്യം കിടക്കട്ട്...


    ഇപ്പൊ ബൂലോകരു മൊത്തമായി ടി പി ശാസ്തമംഗലത്തിനു പഠിക്കുവാണെന്നു തോന്നുന്നു .. പരമസാധുവായ ടി പി ശാസ്തമംഗലം മലയാള സിനിമ ഗാനങ്ങളെ കീറി മുറിക്കുന്നതിനു ഒരു ജനിതിക-പാരമ്പര്യ കാരണം ഉണ്ടെന്നു കേള്‍ക്കുന്നു...അറിയുമൊ?

    ആ കതിരന്- അനോണി ആന്റൊ സിനിമ എന്‍സയ്ക്ലൊപീഡിയാസ് കാണുന്നതിനു മുന്നെ പറ.. ഒരു കോടി മുണ്ടു സമ്മാനം.

    ReplyDelete
  9. എം. കൃഷ്ണൻ നായരുടെ മരുമകനാണു് എന്ന കാര്യമാണോ പ്രിയംവദേ?

    ReplyDelete
  10. തന്നെ..തന്നെ..:)
    കോടി മുണ്ടൊരെണ്ണം ഗുരുകുലം അഡ്ഡ്രെസ്സില്‍ കുറിയറ് ചെയ്തിട്ടുണ്ടു..

    ReplyDelete
  11. എന്തെങ്കിലും വിഷയങ്ങളുമായി ബൂലോഗം സജീവമാകട്ടെ...

    ഉത്തരം കാല്‍‌വിന്‍ എഴുതിയതിനാല്‍ ഞാന്‍ മിനക്കെടുന്നില്ല.

    ReplyDelete
  12. എനിക്കപ്പളേ അറിയാരുന്നു പ്രിയംവദേച്ചി പറ്റിക്കുംന്ന്. ഒരു കോടി മുണ്ടുകിട്ടീട്ട് ക്രൈസിസില്‍ കളസം കീറി നില്‍ക്കുന്ന അമേരിക്കയില്‍ മുണ്ടുകച്ചവടം നടത്താം എന്നു വിചാരിച്ചാ ആ ഉമേഷ്ജി ഓടിവന്ന് റിപ്ലെ ഇട്ടത്. അപ്പഴത്തേക്ക് അത് കോടിമുണ്ടൊരെണ്ണം ആക്കി :))

    ReplyDelete
  13. ഈ കോടി എന്നു പറഞ്ഞാൽ ടെൻ റെയിസ്ഡ് റ്റു സെവൻ അല്ലേ? ക്രോർ? കരോഡ്?

    എനിക്കെങ്ങും വേണ്ട കോടിയ മുണ്ടു്. കോടാത്ത മുണ്ടൊന്നും ഇല്ലേ?

    പ്രിയംവദ എന്നു പേരു കേട്ടപ്പോഴേ മനസ്സിലാക്കേണ്ടതായിരുന്നു പ്രിയം പറച്ചിൽ മാത്രമേ ഉള്ളൂ, അതൊന്നും പ്രവൃത്തിയിൽ കൊണ്ടു വന്നു ചളമാക്കില്ല എന്നു് :)

    ReplyDelete
  14. ഉമെഷ്,
    ആ‍ വാഗ്ദാനം തെറ്റില്ലാതെ പാലിച്ചില്ലെ?..മന്ദാക്രാന്തയില്‍ (ആക്രാന്തമില്ലാതെ )വായിച്ചു നോക്കു..

    ഇപ്പൊ കോടി എന്നൊക്കെ പറയാതെ റിയാലിറ്റി ഷോ യ്ക്കു പോലും ആളെ കിട്ടില്ലാത്രെ...ഹും ..നമ്മളെ കാലത്തെ കോടിയല്ലെ കോടി..

    ആ അനോണി ഗുപ്തനാണൊന്നു ഒരു തംശയം

    ReplyDelete
  15. ആത്മപ്രശംസ :-
    ദോണ്ടെ ഇവിടെയും ഉത്തരം ആദ്യം പറഞ്ഞേ,........ :) ഗുപ്ത് ... യൂ റ്റൂ ബ്രൂട്ടസ്?

    ReplyDelete
  16. - കാല്‍‌വിന്‌ ഒന്നാം സമ്മാനം. മത്സരത്തിന്റെ പ്രധാനസ്പോണ്‍‌സര്‍ പ്രിയം‌വദ നല്‍കുന്ന മറ്റൊരു കോടിമുണ്ട്, താന്‍സാനിയാ ജ്യുവലേഴ്സിന്റെ വക വണ്‍-ഗ്രാം ഗോള്‍ഡ് പ്ലേറ്റഡ് അരഞ്ഞാണം, പവിഴം കുത്തരി നല്‍കുന്ന ഒരു ബാഗ് പച്ചരി, യൂ-ടാര്‍‌സന്‍-മീ-ജെയിന്‍ സ്പോക്കണ്‍ ഇംഗ്ലീഷ് യൂണിവേഴ്സിറ്റി സ്പോണ്‍സര്‍ ചെയ്ത "21 ദിവസം കൊണ്ട് ഇംഗ്ലീഷ് നിങ്ങള്‍ക്കും പഠിക്കാം" എന്ന പുസ്തകം എന്നീ സമ്മാനങ്ങള്‍ മയാമി അഡ്രസ്സില്‍ അയച്ചിട്ടുണ്ട്.

    - നാനോസെക്കന്റുകളുടെ വ്യത്യാസത്തിനാണ്‌ അയല്‍ക്കാരനു സമ്മാനം നഷ്ടപ്പെട്ടതെന്ന് കൊളറാഡോക്കാര്‍ പറയുന്നു. പ്രോത്സാഹനസമ്മാനമായി ഒരു കോടിത്തോര്‍‌ത്ത്, താന്‍സാനിയാ ജ്യുവലേഴ്സിന്റെ വക വണ്‍-ഗ്രാം ഗോള്‍ഡ് പ്ലേറ്റഡ് ബ്രേസ്‌ലെറ്റ്, പവിഴം കുത്തരി നല്‍കുന്ന നൂറു ഗ്രാം പച്ചരി, യൂ-ടാര്‍‌സന്‍-മീ-ജെയിന്‍ സ്പോക്കണ്‍ ഇംഗ്ലീഷ് യൂണിവേഴ്സിറ്റി സ്പോണ്‍സര്‍ ചെയ്ത "63 ദിവസം കൊണ്ട് ഇംഗ്ലീഷ് നിങ്ങള്‍ക്കും പഠിക്കാം" എന്ന പുസ്തകം എന്നിവ ഇവിടത്തെ അയയ്ക്കല്‍‌ക്കാരന്റെ കയ്യില്‍ ഏല്‍‌പ്പിച്ചിട്ടുണ്ട്.

    @കാല്‍‌വിന്‍, വേര്‍‌ഡ് വെരി മാറ്റി.

    @പ്രിയം‌വദ, ഉമേഷ് - ഈ വിവരം എനിക്കറിഞ്ഞുകൂടാത്ത ഒന്നായിരുന്നു. പറഞ്ഞുതന്നതിനു നന്ദി.

    @ഉമേഷ്: re:കോടിമുണ്ട്: സത്യം‌വദ, ധര്‍‌മ്മം‌ചര ഇവരാരുമല്ലല്ലോ കോടിമുണ്ട് ഓഫര്‍ ചെയ്തത്, അപ്പോള്‍ ഇത്രയേ പ്രതീക്ഷിക്കാവൂ ;)

    എല്ലാവര്‍‌ക്കും ഹാപ്പി മെയ് 11.

    ReplyDelete

അതാതുകമന്റിന്‌ ഉത്തരവാദി കമന്റിടുന്നയാളാണു്‌