Saturday, May 2, 2009

സിനിമാച്ചോദ്യങ്ങള്‍ തീരുന്നില്ല...

1. ഒരു ചലച്ചിത്രഗാനരചയിതാവെന്ന നിലയില്‍ വളരെ പ്രശസ്തനാണ്‌ ബിച്ചു തിരുമല. എന്നാല്‍, അദ്ദേഹം ഗാനരചനയ്ക്കുപുറമെ കഥ-തിരക്കഥ-സംഭാഷണം എന്നിവയും രചിച്ച ഒരു മലയാള ചിത്രമുണ്ട്. ചിത്രം ഏത്? സം‌വിധായകന്‍ ആര്‍?
ക്ലൂ: മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച നടനായ ജയനാണ്‌ ഇതിലെ നായകന്‍.

2. സ്റ്റേജില്‍ക്കയറി കവിത ചൊല്ലുന്നതില്‍ കമ്പമുള്ളയാളാണ്‌ നെടുമുടി വേണു. ഇക്കൂട്ടത്തില്‍ ഏറ്റവും അറിയപ്പെടുന്നത് തീര്‍ച്ചയായും "ആലായാല്‍ തറ വേണം" എന്ന നാടന്‍ പാട്ടു തന്നെ. ഇത്തവണ വിഷുവിന്‌ കൈരളി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ നെടുമുടി പാടിയത് "അമ്പത്തൊമ്പതു പെണ്‍‌പക്ഷി, അതിന്റെ കൂടെയൊരാണ്‍പക്ഷി" എന്ന ചലച്ചിത്രഗാനമാണ്‌. പാട്ടെഴുതിയത് കാവാലമാണെന്നതു പകല്‍‌പോലെ വ്യക്തം. ചോദ്യം: ഏതു ചിത്രത്തിലെയാണിത്? ആരായിരുന്നു സം‌വിധായകന്‍? സം‌ഗീതസം‌വിധായകന്‍?
ക്ലൂ: ഗോപി, കെ ആര്‍ വിജയ, നെടുമുടി എന്നിവരഭിനയിച്ച ചിത്രം.

21 comments:

  1. ഉത്തരം അറിയാത്തത് കൊണ്ട് ട്രാക്ടര്‍ ഇടുന്നു

    ReplyDelete
  2. രണ്ടാമത്തത് ആലോലം അല്ലെ ? സംവി ശശികുമാറാണെന്ന് തോന്നുന്നു.

    ReplyDelete
  3. ചോദ്യം ഒന്ന്: ശക്തി. ജയനും സീമയും അഭിനയിച്ച സിനിമ. സം‌വിധാനം വിജയാനന്ദ് (ആവേശം ഫെയിം)
    രണ്ട്: ആലോലം. ഇളയരാജ സംഗീതം. സം‌വിധാനവും കഥയും മോഹന്‍.

    ReplyDelete
  4. എന്തരായാലും ഇവിടം വരെ വന്നതല്ലീ, രണ്ട് ചോദ്യം ഇരിക്കട്ട്.

    ഒന്ന്: ഇന്ത്യന്‍ സിനിമയില്‍ തുടങ്ങി ഒടുക്കം ഹോളിവുഡില്‍ പോയി അക്കാഡമി അവാര്‍ഡ് വാങ്ങിയ സംഗീത സം‌വിധായകന്‍ ആരാണെന്ന് നമുക്കെല്ലാം അറിയാം. ചോദ്യം അതല്ല, മറ്റൊരു സംഗീത സം‌വിധായകന്റെ ആദ്യ ചിത്രം ഒരു ഹോളിവുഡ് സിനിമ ആയിരുന്നു. രണ്ടാമത്തേതില്‍ അദ്ദേഹം മികച്ച സം‌ഗീത സം‌വിധായകനുള്ള കേരള സ്റ്റേറ്റ് അവാര്‍ഡ് കരസ്ഥമാക്കി. ആരാണിദ്ദേഹം?

    രണ്ട്:
    സില്‍ക്ക് സ്മിതയും രംഭയും തെന്നിന്ത്യന്‍ സിനിമാ നടിമാരാണ്‌. രണ്ടുപേരും ആന്ധ്രാ പ്രദേശില്‍ നിന്നുള്ളവരാണ്‌. രണ്ടുപേരും മലയാളം അടക്കം നിരവധി ഭാഷകളില്‍ അഭിനയിച്ചിട്ടുമുണ്ട്. ഇതിലെല്ലാം വലിയൊരു സാമ്യം ഇവര്‍ക്കുണ്ട്. എന്താണത്?

    ( ഗൂഗിളില്‍ തപ്പി മിനക്കെടേണ്ടാ, ഗൂഗിള്‍ പ്രൂഫ് ചോദ്യങ്ങളേ അന്തോണി ചോദിക്കൂ)

    ഇഞ്ഞീം ചോയിക്കണോ?

    ReplyDelete
  5. അന്തോണിയുടെ രണ്ടാം ചോദ്യം മാത്രം ഒന്നു ശ്രമിക്കുന്നു....രണ്ടുപേരുടേയും ശരി പേരു വിജയലക്ഷ്മി എന്നല്ലെ?

    ReplyDelete
  6. അന്തോണിച്ചാ,
    ഒന്നാമത്തെത് ജെറി അമൽദേവ് ആണൊ ?

    ReplyDelete
  7. ഒന്നാമത്തെ ചോദ്യം: ശരിയുത്തരം ജെറി അമല്‍ ദേവ്. പ്രശാന്ത് കളത്തിലിനു ഫുള്‍ പൈന്റ്.
    രണ്ടാമത്തെ ചോദ്യം ശരിയുത്തരം- സില്‍ക്ക് സ്മിതയുടെയും രംഭയുടെയും ശരിയായ പേര്‍ വിജലക്ഷ്മി എന്നാണ്‌. ഫുള്‍ മാര്‍ക്ക് പ്രിയംവദയ്ക്ക്.

    ReplyDelete
  8. കഴിഞ്ഞ ടൈബ്രേക്കര്‍ മത്സരത്തില്‍ പ്രിയംവദയും കളത്തിലും ഓരോ ഗോള്‍ വീതം അടിച്ച് സമനില തെറ്റി, ക്ഷമിക്കണം സമനില പാലിച്ച് നില്പ്പാണ്‌. അതുകൊണ്ട് ദാണ്ട് സഡന്‍ ഡെത്ത്- ഒരൊറ്റ ചോദ്യം.

    മലയാള സിനിമ എന്നെന്നും ഓര്‍ക്കുന്ന ഇദ്ദേഹം കളരിപ്പയറ്റിലും പ്രവീണനായിരുന്നു. സിനിമയില്‍ വരും മുന്നേ ഇദ്ദേഹം വാള്‍പ്പയറ്റിനെക്കുറിച്ച് ഇംഗ്ലീഷിലൊരു പുസ്തകം രചിച്ചിട്ടുണ്ട്. ഈ മഹാന്‌ എന്നാല്‍ നമ്മള്‍ മലയാളികള്‍ നന്ദി‌പൂര്വ്വം നല്‍കിയത് കല്ലേറും കൂക്കിവിളിയും കടവും ജപ്തിയും മാത്രമാണ്‌. ആരാണ്‌ ഈ വ്യക്തി?

    ReplyDelete
  9. ഒരു ഓഫ് :
    “നമ്മള്‍ മലയാളികള്‍ നന്ദി‌പൂര്വ്വം നല്‍കിയത് കല്ലേറും കൂക്കിവിളിയും കടവും ജപ്തിയും മാത്രമാണ്‌.“

    നമ്മള്‍ മലയാളില്‍ അംഗീകരിക്കാത്തതും പുറന്തള്ളിയതും അവഗണിച്ചതുമായ പ്രതിഭകളാണ് മറുഭാഷകള്‍ നിറയെ..(കുറച്ചു ഉദാ :- രവി കെ ചന്ദ്രന്‍, വിക്രം, സാബു സിറിള്‍, മധു അമ്പാട്ട്, ഉണ്ണിമേനോന്‍, ഇനിയുമുണ്ടേറെ..) പ്രതിഭകളെ അംഗീകരിക്കാന്‍ അന്നുമിന്നും നമുക്കു മടിയല്ലേ.. ലോഹിതദാസിന്റെ ഒരു കഥാപാത്രം പറയുന്ന പോലെ ‘ഏതു കലാകാരനേയാണ് സമൂഹം അംഗീകരിച്ചിട്ടൂള്ളത്.......’

    ReplyDelete
  10. എം എൻ നമ്പ്യാരാണെങ്കിൽ ആവട്ട് അല്ലെങ്കിൽ പോട്ട്

    പക്ഷെ കടം ജപ്തി യൊക്കെ നമ്പ്യാർക്ക്..... ?

    ReplyDelete
  11. അന്തോണിച്ചാ,
    മലയാളസിനിമയുടെ പിതാവ് ജെ.സി ഡാനിയേല്‍.
    കാലത്തിനുമുമ്പേ നടന്നവന്‍

    ReplyDelete
  12. Sarangapaani

    ശാരംഗപാണി.

    ReplyDelete
  13. പ്രിയംവദ-കളത്തിലാന്‍ ടൈബ്രേക്കറിനു ഇട്ടുകൊടുത്ത പന്ത്‌ ദാണ്ടേ അയല്‍ക്കാരന്‍ ചാടിയടിച്ച്‌ വലയും കീറി പുറത്തു പോയി.

    മലയാള സിനിമയുടെ പിതാവ്‌ ജെ സി ഡാനിയേലിനു നമ്മള്‍ മലയാളികള്‍ സ്നേഹപൂര്‍വ്വം നല്‍കിയ സമ്മാനമാണ്‌ കല്ലേറും സ്ക്രീന്‍ കീറലും ജപ്തിയും. ഇദ്ദേഹം കളരി ആശാനുമായിരുന്നു. ഒരു പുസ്തകം എഴുതിയിട്ടുമുണ്ട്‌.

    സന്തോഷേ,
    പ്രതിഭ കണ്ടാല്‍ തിരിച്ചറിയാനുള്ള ആമ്പിയര്‍ ഉണ്ടായിരുന്നെങ്കില്‍ നമ്മള്‍ പണ്ടേ നന്നായേനെ.
    കളത്തിലാനേ,
    അല്ല. നമ്പ്യാരല്ല.
    നന്ദകുമാര്‍,
    ശാരംഗപാണിമാഷിന്റെ ഒരു മകനു ക്രെയിന്‍ വാടകയ്ക്കു കൊടുക്കുന്ന ബിസിനസ്സാണ്‌. വലിയ കാശൊന്നുമില്ലെങ്കിലും പട്ടിണിയില്ലാതെ ജീവിച്ചു പോണൂ. കടമില്ല.

    ReplyDelete
  14. കര്‍‌ത്താവേ, ഇവിടെ ഇത്രയ്ം സംഭവങ്ങള്‍ നടന്നവിവരം കര്‍‌ത്താവാണെ ഞാനറിഞ്ഞില്ല :(

    ഇടയ്ക്കിടയ്ക്ക് സ്വന്തം ബ്ലോഗിലും കയറിനോക്കണം എന്ന പാഠം ഇതോടെ ഞാന്‍ പഠിച്ചു.

    ആന്റപ്പന്‍ വിജയാനന്ദിന്റെ ജാതകം വരെ പുറത്തെടുക്കും എന്നു തോന്നുന്നല്ലോ. വല്ലപ്പോഴും കൈരളി ടിവിയില്‍ വരുന്ന പടങ്ങളുടെ ടൈറ്റിലുകള്‍ കൗതുകത്തോടെ വായിക്കുമ്പോള്‍ തടയുന്നതാണിതൊക്കെ. ഇന്നത്തെ പല കൊലകൊമ്പന്മാരെയും സഹസം‌വിധായകരായും മറ്റും കാണാറുണ്ട് അവകളില്‍.

    ഏതായാലും ഒരു വഴിക്കു പോകുകയല്ലേ. എന്റെ വക അടുത്ത ചോദ്യം. സോ സിമ്പിള്‍.

    "ഏ ബീ സീ ഡീ... ചേട്ടന്‍ കേഡീ... അനിയനു പേടീ...
    അടി... ഇടി... പിടീ..." എന്ന സിനിമാപ്പാട്ട് മിക്കവരും കേട്ടിരിക്കും. എന്തായിരുന്നു ആ പാട്ടിന്റെ പ്രത്യേകത?

    ReplyDelete
  15. ബൈ ദ വേ, ആലോലത്തിന്റെ കഥയെഴുതിയത് മോഹന്‍ തനിച്ചല്ല, ജോണ്‍ പോളുമുണ്ടായിരുന്നു എന്നാണെന്റെ ഓര്‍‌മ്മ.

    ReplyDelete
  16. അത് പാടിയതു കിഷോറ് കുമാര്‍ അല്ലെ ?

    qw_er_ty

    ReplyDelete
  17. പതിവുപോലെ, പ്രിയം‌വദയ്ക്കു മുഴുവന്‍ മാര്‍‌ക്ക് - കിഷോര്‍ കുമാര്‍ പാടിയ ഒരേയൊരു മലയാളം പാട്ടാണത്.

    ReplyDelete
  18. ജോണ്‍ പോള്‍ തിരക്കയല്ലേ സെബൂ എഴുതിയത്?

    ReplyDelete
  19. ഇമ്മാതിരി പാട്ടുകള്‍ പാടാന്‍ കഴിവുള്ള കിഷോര്‍ കുമാറിനെക്കൊണ്ട് പാടിക്കാന്‍ കണ്ട പാട്ടാണോ ഇത്?

    ഇതിലും ഭേദം ഉദിത് നാരായണന്റെ ചിലമ്പൊലിക്കാറ്റു തന്നെ

    ReplyDelete
  20. ആന്റണീ, എന്റെ കുള്‍പ്പയാവാന്‍ സാദ്ധ്യതയുണ്ട്. എവിടെയോ ജോണ്‍ പോളിന്റെ പേരും കണ്ടിരുന്നു - തിരക്കഥയാവാം. അടുത്തതവണ പടം വരുമ്പോള്‍ കണ്‍ഫേം ചെയ്യാം.

    കാല്‍‌വിന്‍, എനിക്കു കുറെക്കൂടി പ്രിയം ഇതാണ്‌.

    qw_er_ty

    ReplyDelete
  21. കിഷോര്‍ കുമാര്‍ , രാജേഷ് ഖന്നക്ക് വേണ്ടി പാടിയ ഒരുമാതിരി എല്ലാ പാട്ടും എനിക്കിഷ്ടമാണ്.
    :)

    ReplyDelete

അതാതുകമന്റിന്‌ ഉത്തരവാദി കമന്റിടുന്നയാളാണു്‌