Saturday, November 7, 2009

നുറുങ്ങുകള്‍

1.

പ്രേമത്തിനും, കാമത്തിനും തമ്മിലുള്ള വ്യത്യാസമെന്തെന്ന് ഞാന്‍ ഗുരുവിനോടുചോദിച്ചു.

"'ചക്കരേ' എന്ന വിളിയ്ക്കും, 'ചരക്കേ' എന്ന വിളിയ്ക്കും ഇടയിലുള്ള ഒരക്ഷരത്തിന്റെ ദൂരം." -- ഗുരു പറഞ്ഞു.


2.
ട്രെയിന്‍ സ്റ്റേഷന്‍ വിടുന്നു‍. തിരക്കുള്ള കമ്പാര്‍‌ട്ട്മെന്റ്. മൂന്നുപേര്‍ക്കിരിക്കാവുന്ന ഒരു സീറ്റില്‍ സുന്ദരിയായ ഒരു യുവതി നടുക്കും, രണ്ടു യുവാക്കള്‍ ഇരുവശവും. പാതയിലുള്ള ഒരു തുരങ്കത്തിലേക്കു ട്രെയിന്‍ പ്രവേശിക്കുന്നു. പെട്ടെന്നു വിളക്കെല്ലാം കെട്ടു. അപ്പോള്‍ കമ്പാര്‍‌ട്ട്മെന്റില്‍ കേട്ട സംഭാഷണം:

(സ്ത്രീ ശബ്ദം): "തനിക്കൊന്നും അമ്മയും പെങ്ങളുമില്ലേടോ? എടുക്കടോ കൈ എന്റെ തുടയില്‍ നിന്ന്‌."

-അര സെക്കന്റിന്റെ നിശ്ശബ്ദത-

(വീണ്ടും സ്ത്രീശബ്ദം): "അയ്യോ ചേട്ടനോടല്ല കൈമാറ്റാന്‍ പറഞ്ഞത്. ഇങ്ങേ സൈഡിലിരിക്കുന്ന തെണ്ടിയോടാ."


 
[രണ്ടാം ലോകമഹായുദ്ധം. ഹിറ്റ്ലര്‍ പോളണ്ടിനെയും, ഫ്രാന്‍സിനെയും കീഴടക്കിക്കഴിഞ്ഞിരിക്കുന്നു. അടുത്ത ഇര ബ്രിട്ടന്‍. ഒരു വ്യോമയുദ്ധത്തിലൂടെ ബ്രിട്ടനെ അടിയറവുപറയിക്കാമെന്ന ഗ്യോറിങ്ങ്-ന്റെ വീമ്പിന്റെ പുറത്ത് ലണ്ടനുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തീവ്രനാശം വിതയ്ക്കുന്നു ജര്‍മ്മന്‍ വായുസേന. ബോംബുവീണുവീണു അവസാനം ബ്രിട്ടീഷുകാര്‍‌ക്കതൊരു 'തഴമ്പാ'യി. സ്വതസ്സിദ്ധമായ ഹാസ്യം മാധ്യമങ്ങളിലൂടെയും പുറത്തുവരാന്‍ തുടങ്ങി. അക്കാലത്തു ബി ബി സി-യില്‍ വന്ന ഒരെണ്ണത്തിന്റെ മൊഴിമാറ്റം. ബ്ലാക് ഔട്ടിനെ തുരങ്കമാക്കി എന്നതുമാത്രം വ്യത്യാസം :-)]



4 comments:

അതാതുകമന്റിന്‌ ഉത്തരവാദി കമന്റിടുന്നയാളാണു്‌