പ്രത്യേകിച്ചും, നിങ്ങള്‍ ഹിന്ദുക്കളാണെങ്കില്‍.
മുഖ്യ ഉപനിഷത്തുകളിലൊന്നായ പ്രശ്നഉപനിഷത്ത് ഇപ്രകാരം പറയുന്നു:
"Day and night are verily the Lord of all creatures. Day is surely his PraaNa and night is certainly his food. Those who indulge in passion in the day, waste away PraaNa. That they give way to passion at night is as good as celibacy." (Verse 1:13)
അര്‍ത്ഥം: ച്ചാല്‍, ദിനവും രാത്രിയും ചേര്‍ന്നവനാകുന്നു എല്ലാ പ്രാണികളുടെയും നാഥന്. ദിനം അവന്റെ പ്രാണന്; രാത്രി അവന്റെ ഭക്ഷണം. പകല്‍നേരത്ത് നേരമ്പോക്കില്‍ ഏര്‍പ്പെട്ട് നടക്കുന്നവര്‍ പ്രാണനെ വേസ്റ്റാക്കുന്നു. രാത്രികാലങ്ങളില്‍ മാത്രം കാര്യപരിപാടികള്‍ നടത്തുന്നവര്‍ ധീരേന്ദ്രബ്രഹ്മചാരിയെപ്പോലെ ഉരുക്കുമനുഷ്യരായിത്തീരുന്നു.
[ഞാന്‍ വല്ലപ്പോഴും വായിക്കാറുള്ള ഒരു മെയിലിങ്ങ് ലിസ്റ്റില്‍ കണ്ടത്. സദാചാരസംരക്ഷണാര്‍ത്ഥമായി ഇവിടെ കൊടുക്കുന്നു. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട, എല്ലുമുറിയെ പണിതാല്‍ പല്ലുമുറിയെ തിന്നാം എന്നീ പഴഞ്ചൊല്ലുകളും ഇതിനോടു ചേര്‍ത്തുവായിക്കുക.]
Wednesday, September 30, 2009
Wednesday, September 16, 2009
ഒരു ചുള്ളിക്കാടന്‍ സന്തോഷം
ഗൂഗ്ള്‍ റീഡറില്‍ ഇഞ്ചിപ്പെണ്ണു പങ്കുവച്ച ഇനങ്ങളില്‍ നിന്നാണ് ഇന്നുരാവിലെ ചുള്ളിക്കാടിന്റെ ബ്ലോഗില്‍ എത്തിയത്. അതീവമായ സന്തോഷം തോന്നി ആ ബ്ലോഗു കണ്ടപ്പോള്‍. ചുള്ളിക്കാടാണു ബ്ലോഗിനായി ആദ്യം ഉണ്ടായ കവി. പത്തുരൂപയ്ക്കു മുകളില്‍ തന്റെ പുസ്തകങ്ങള്‍ക്ക് വിലയിട്ടാല്‍ ദരിദ്രരായ വായനക്കാര്‍ക്ക് വാങ്ങാന്‍ കഴിയാതെവരും എന്നതുകൊണ്ട് വില പത്തുരൂപയില്‍ താഴെ ഒതുക്കണമെന്ന് പ്രസാധകരോടു ശാഠ്യം പിടിച്ചവന്. ഭരണകൂടം തരുന്ന അവാര്‍ഡുകള്‍ ചങ്ങലകളാണെന്നു തിരിച്ചറിഞ്ഞ് തന്നെ അവാര്‍ഡുകള്‍ക്കു പരിഗണിക്കരുതെന്നു കട്ടായം പറഞ്ഞവന്. അതെ, ജനകീയ കവി, മനസ്സുകൊണ്ട് ആദിബ്ലോഗുകവി. ഇപ്പോള്‍ ആ ബ്ലോഗിലൂടെ സങ്കല്പം യാഥാര്‍ത്ഥ്യമാകുന്നു.
ഇന്നു വീണ്ടും വായിക്കുമ്പോള്‍ ചില പഴയ ചുള്ളിക്കാടന്‍ കവിതകളില്‍ അനാവശ്യമായ ഒച്ചയും, ബഹളങ്ങളുമൊക്കെ തോന്നാറുണ്ട്. എങ്കിലും അവയെല്ലാം ആദ്യമായി വായിക്കുമ്പോള്‍ എന്റെ ചുവപ്പിന് ചോര ചാറിയ നിറമായിരുന്നു; നീലയ്ക്ക് നീണ്ടമൗനത്തിലേക്കു കുഴഞ്ഞുവീഴുന്ന രാപ്പക്ഷികളുടെ ചിറകുകളുടെ നിറമായിരുന്നു; പച്ചയ്ക്ക് കുന്നിന്മുകളിലെ കാറ്റാടിമരങ്ങള്‍ പണിയുന്ന മഹാസേതുവിന്റെയും, വെള്ളയ്ക്ക് അന്ന പുറപ്പെട്ട ഹിമദൂരങ്ങളുടെയും നിറവും. ഇന്നീ ചാരനിറങ്ങള്‍ക്കു നടുവില്‍ ജീവിക്കുമ്പോഴും അവയൊക്കെ ഓര്‍ക്കാന്‍ സുഖം.
കാര്യമെന്തൊക്കെയായാലും, ഇപ്പോള്‍ അധികം കവിതകളെഴുതുന്നില്ലെങ്കിലും, ചുള്ളിക്കാടു ചുള്ളിക്കാടല്ലേ? ആ പഴയ കവിതകള്‍ ജീവിതത്തില്‍ നിന്നും മാറ്റിയാല്‍ ഈ ജീവിതം വെറും പൂജ്യമല്ലേ?

Monday, September 14, 2009
Subscribe to:
Posts (Atom)