Tuesday, June 30, 2009

ട്വിറ്റര്‍

ഫയ്‌\സിന്റെ ഒരു കവിതയില്‍, ലോകത്തെ ദുരവസ്ഥകള്‍ ഒരുപാടുകണ്ടതിനുശേഷം കാമുകന്‍ കാമുകിയോടു പറയുന്നു, എന്നില്‍നിന്നും നീ ആ പഴയ പ്രേമം പ്രതീക്ഷിക്കരുത്, ലോകം കണ്ട ഞാന്‍ പഴയ ഞാനല്ല.


ട്വിറ്ററിനെ കണ്ടെത്തിയ ബ്ലോഗെഴുത്തുതൊഴിലാളി ബ്ലോഗിനോടു പറയുന്നു, നിന്നോടെനിക്കുള്ള പ്രേമത്തിനും രൂപപരിണാമം വന്നില്ലേ എന്നു ശങ്ക; നൂറ്റിനാല്പതക്ഷരങ്ങളില്‍ സൗന്ദര്യമില്ലെങ്കിലും എളുപ്പമുണ്ടല്ലോ.