ചോദ്യം: അടുത്തിടയ്ക്കു നിങ്ങള്‍ ബ്ലോഗുവായിച്ച് ഏറ്റവും കൂടുതല്‍ ചിരിച്ചതെപ്പോള്‍?
ഉത്തരം: ഈ കമന്റു വായിച്ചപ്പോള്‍. പ്രത്യേകിച്ച് കമന്റില്‍ അദ്ദേഹം ഇങ്ങനെ പറയുമ്പോള്‍: പക്ഷെ ഞാന്‍ വിവാഹം കഴിച്ചത് അമ്മാവന്റെ മകളെ ആയിരുന്നു. പട്ടാള ജീവിതത്തില്‍ പഞ്ചാബില്‍ വാടകവീട്ടില്‍ താമസിക്കേണ്ടി വന്ന ഞങ്ങള്‍ക്ക് മനപ്രയാസം തോന്നിയത് അവിടുള്ളവരുടെ സഹോദരിയെ കല്യാണം കഴിച്ചോ എന്ന കളിയാക്കലാണ്.
ഈരണ്ടു വാക്കുകൂടുമ്പോള്‍ ഓരോ "ബേഞ്ചോ*" പറയുന്നവരാണു പഞ്ചാബികള്‍ - സായിപ്പന്‍മാരുടെ f-വാക്കു പോലെ. മിക്കവാറും, സ്നേഹമുള്ള ആരെങ്കിലും പഞ്ചാബികള്‍ അദ്ദേഹത്തെ "അരേ സാലാ ബേഞ്ചോ* കമന്റര്‍" എന്നു വിളിച്ചുകാണും; സ്നേഹം മൂത്തപ്പോള്‍ വീണ്ടും വീണ്ടും വിളിച്ചുകാണണം. "ഇവരിതെങ്ങനെ അറിഞ്ഞു" എന്നോര്‍ത്തു വെറുതെ ഞെട്ടിയതാവണം പാവം കമന്റര്‍...
വാല്‍ക്കഷ്ണം:
ലുധിയാനയിലെ ഒരു ജട്ടിക്കമ്പനിയില്‍ അസിസ്റ്റന്റ് ഇലാസ്റ്റിക് ഇന്‍സ്പെക്റ്ററായി ഞാനും ചിലവഴിച്ചിട്ടുണ്ട് ഒരു കൊല്ലം. അതുകഴിഞ്ഞ് നാട്ടില്‍ തിരിച്ചുവന്നപ്പോള്‍ മലയാളം പറയുന്നതിനിടയ്ക്കുകൂടി ഞാനറിയാതെ 'ബേ'-വാക്കു വന്നുകൊണ്ടിരുന്നു - വടക്കെ ഇന്ത്യയില്‍ താമസമായ മലയാളികള്‍ 'അച്ഛാ, അച്ഛാ' എന്നും, അമേരിക്കന്‍ മല്ലൂസ്, "uh huh" എന്നും മലയാളസംഭാഷണത്തില്‍ ചേര്‍ക്കുന്നതുപോലെ.
Wednesday, February 4, 2009
Subscribe to:
Posts (Atom)