എവിടെയോ വായിച്ച ഒരു വളിപ്പിന്റെ മലയാള സ്വാംശീകരണം:
രാമുവും, ശ്യാമുവും ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നവര്‍; എന്നും ലഞ്ചു കഴിക്കുന്നതും ഒരുമിച്ച്.
ഒരു തിങ്കളാഴ്ച രാമു ചോറും, സാമ്പാറുമാണു കൊണ്ടുവന്നത്. ചൊവ്വാഴ്ചയും, ബുധനാഴ്ചയും അതാവര്‍ത്തിച്ചു. വ്യാഴാഴ്ചയും ചോറും സാമ്പാറും കണ്ടപ്പോള്‍ രാമു മുറുമുറുത്തു; എങ്കിലും കഴിച്ചു.
വെള്ളിയാഴ്ചയായി. അന്നും ലഞ്ചു തുറന്നു തോന്നിയപ്പോള്‍... ചോറും സാമ്പാറും! ഒരട്ടഹാസത്തോടെ രാമു അതു വലിച്ചെറിഞ്ഞു.
അപ്പോള്‍ ശ്യാമു ചോദിച്ചു, "എടോ, തന്റെ ഭാര്യയോടു പറഞ്ഞുകൂടെ ഇതു കഴിച്ചു മടുത്തുവെന്ന്? തിങ്കളാഴ്ച മുതല്‍ വേറെ വല്ലതും തന്നുവിടാന്‍ പറയരുതോ?"
അപ്പോള്‍ രാമു: "അളിയാ, അവളും പിള്ളാരും കഴിഞ്ഞയാഴ്ച അവളുടെ വീട്ടില്‍ പോയി രണ്ടാഴ്ചത്തേക്ക്. അതുകൊണ്ടു ഞാന്‍ തന്നെയാ എന്റെ ലഞ്ചു പായ്ക്കു ചെയ്യാറ് ഇപ്പോള്‍". ;)
വെള്ളിയാഴ്ചച്ചോദ്യം (സിനിമാഗാനം)
[സിമ്പിള്‍]
ഏതു മലയാളം സിനിമാപ്പാട്ടിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമാണ് ഏകദേശം താഴെക്കൊടുത്തതുപോലിരിക്കുന്നത്?
"Spring carried a tray of flowers in her right hand. Honey was raining, and the breeze touched a group of flowers with a feather. The virgin forest trembled."
Friday, May 8, 2009
Wednesday, May 6, 2009
ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ കക്കൂസിലും
കക്കൂസില്‍ പോയി വേസ്റ്റാക്കുന്ന സമയത്തിനിടയില്‍ തകര്‍ന്നുപോയേക്കാവുന്ന ഓണ്‍ലൈന്‍ സുഹൃദ്ബന്ധങ്ങളെപ്പറ്റി വേവലാതിപ്പെടാത്തവരില്ല ഇക്കാലത്ത്. വിലപ്പെട്ട എത്രയോ മിനിറ്റുകളാണ് ബ്ലോഗില്‍ നിന്നും, ഓര്‍ക്കുട്ടില്‍ നിന്നും മറ്റും അകലെ ചെലവഴിക്കപ്പെടേണ്ടിവരുന്നത്. സിവിലൈ\സേഷനില്‍ നിന്നുള്ള ഈ ദൈനംദിനഒളിച്ചോട്ടം ഇനിമുതല്‍ ഇതാ സഹനീയമാകുന്നു - കക്കൂസില്‍ നിന്നും ട്വിറ്റര്‍ ചെയ്യാന്‍ ഇതാ ഒരു സംഭവം ട്വിഷിറ്റര്‍.
Saturday, May 2, 2009
സിനിമാച്ചോദ്യങ്ങള്‍ തീരുന്നില്ല...
1. ഒരു ചലച്ചിത്രഗാനരചയിതാവെന്ന നിലയില്‍ വളരെ പ്രശസ്തനാണ് ബിച്ചു തിരുമല. എന്നാല്‍, അദ്ദേഹം ഗാനരചനയ്ക്കുപുറമെ കഥ-തിരക്കഥ-സംഭാഷണം എന്നിവയും രചിച്ച ഒരു മലയാള ചിത്രമുണ്ട്. ചിത്രം ഏത്? സംവിധായകന്‍ ആര്‍?
ക്ലൂ: മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച നടനായ ജയനാണ് ഇതിലെ നായകന്‍.
2. സ്റ്റേജില്‍ക്കയറി കവിത ചൊല്ലുന്നതില്‍ കമ്പമുള്ളയാളാണ് നെടുമുടി വേണു. ഇക്കൂട്ടത്തില്‍ ഏറ്റവും അറിയപ്പെടുന്നത് തീര്‍ച്ചയായും "ആലായാല്‍ തറ വേണം" എന്ന നാടന്‍ പാട്ടു തന്നെ. ഇത്തവണ വിഷുവിന് കൈരളി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ നെടുമുടി പാടിയത് "അമ്പത്തൊമ്പതു പെണ്‍പക്ഷി, അതിന്റെ കൂടെയൊരാണ്‍പക്ഷി" എന്ന ചലച്ചിത്രഗാനമാണ്. പാട്ടെഴുതിയത് കാവാലമാണെന്നതു പകല്‍പോലെ വ്യക്തം. ചോദ്യം: ഏതു ചിത്രത്തിലെയാണിത്? ആരായിരുന്നു സംവിധായകന്‍? സംഗീതസംവിധായകന്‍?
ക്ലൂ: ഗോപി, കെ ആര്‍ വിജയ, നെടുമുടി എന്നിവരഭിനയിച്ച ചിത്രം.

Labels:
ഗോംബീഷന്‍,
വെള്ളിയാഴ്ച
Subscribe to:
Posts (Atom)